തൈപ്പൊങ്കൽ ആഘോഷമാക്കാൻ കേരളവും, തമിഴ്നാട്ടിൽ നീണ്ട അവധി..
തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15-ന് കേരളത്തിലെ ആറ് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നിവയാണ് അവധിയുള്ള ജില്ലകൾ.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്.
തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്.
15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ......
ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കകളിലെ സിസ്റ്റ് (ഇത് ദ്രാവകം ഉള്ള മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. ......
മഹാകവി ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യ വിമർശകൻ ഇ പി രാജഗോപാലൻ അർഹനായി.
2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ‘ഉള്‍ക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപീകരിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്. ......
കൊച്ചി: എളംകുളം സെൻ്റ് മേരീസ് സൂനോറോ സിംഹാസന പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും തുടര്‍ന്ന് സുവർണ ജൂബിലി
സ്മാരക മന്ദിരത്തിൻ്റെ ശിലാസ്ഥാപനവും ബാവ നടത്തി. ഞായറാഴ്ച രാവിലെ ശ്രേഷ്ഠ ബാവയുടെ കാർമികത്വത്തിൽ നടത്തിയ വി. കുർബാനയെത്തുടർന്ന് നടന്ന സ്വീകരണ സമ്മേളനം ഉമ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ യാത്രാനിരക്കുകൾ റെയിൽവേ പ്രഖ്യാപിച്ചു. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് റയിൽവെ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചത്. ......
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ യുവാവിനെയും യുവതിയേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോർക്കോലിൽ ഷേർലി മാത്യു(45)വിനെ കൊലപ്പെടുത്തിയ ശേഷം ജോബ് സക്കറിയ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......
വിജയിന്റെ അവസാന ചിത്രമായ 'ജനനായകൻ' സെൻസർ പ്രശനം കാരണമായി മുടങ്ങി കിടക്കുകയാണല്ലോ? ഈ മാസം 9-ന് റിലീസാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസാകാതെയിരിക്കുന്നതിനാൽ ഇനി എപ്പോൾ റിലീസാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ! 'ജനനായക'ന്റെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. സെൻസർ ബോർഡിനെക്കുറിച്ച് പലരും പല അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് വരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നായകനായ വിജയ് ഇതുവരെ വായ് തുറന്നിട്ടില്ല. ......
തിരുവനന്തപുരം ശ്രീകാര്യം മാങ്കുഴിക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം.
കെ എസ് ആർ ടി സ്വിഫ്ട് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പാങ്ങപ്പാറ ചെല്ലമംഗലം വാർഡില്‍ പുന്നക്കുഴി രോഹിണിയില്‍ രാജൻ ആശാരിയുടെ മകൻ രാജേഷ് (26) ആണ് മരിച്ചത്. ......
മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.
26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള് ശബരിമലയില്‍ എത്തും. ......
തിരുവനന്തപുരം: രാജ്യത്തെ വഖഫ് ഭരണസംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'വഖഫ് ഭേദഗതി ബിൽ-2024' കേരളത്തിലും വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വഖഫ് സ്വത്തുക്കളുടെ വിനിയോഗം, തർക്കപരിഹാരം, ബോർഡുകളുടെ ഘടന എന്നിവയിൽ വലിയ മാറ്റങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ......